സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസര്‍
ഒഴിവുകള്‍: 2000, യോഗ്യത: ബിരുദം, ശമ്ബളം: 23700-42020 രൂപ , തിരഞ്ഞെടുപ്പ്: പ്രാഥമികപരീക്ഷ, മെയിന്‍ പരീക്ഷ, ഗ്രൂപ്പ് എക്സര്‍സൈസ് & ഇന്റര്‍വ്യു. പരീക്ഷകളെല്ലാം ഓണ്‍ലൈനായിരിക്കും. പ്രാഥമികപരീക്ഷ ഒബ്ജക്ടീവ് രീതിയിലും. മെയിന്‍ പരീക്ഷയ്ക്ക് 200 മാര്‍ക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാര്‍ക്കിന്റെ വിവരണാത്മക പരീക്ഷയുമുണ്ടാവും. അപേക്ഷാ ഫീസ്: ജനറല്‍, ഒ.ബി.സി. : 600 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതര്‍: 100 രൂപ. അപേക്ഷ: വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കണം. അവസാന തീയതി: മേയ് 13.
ബാങ്ക് ഓഫ് ബറോഡയില്‍ വെല്‍ത്ത് പ്രൊഫഷണല്‍
വെല്‍ത്ത് മാനേജ്മെന്റ് സര്‍വീസസ് വിഭാഗത്തിലേക്ക്. ഒഴിവുകള്‍: വിവിധ തസ്തികകളിലായി 424. അവസാന തീയതി:മേയ് 6.
വിജയാ ബാങ്കില്‍ മാനേജര്‍
ഒഴിവുകള്‍: മാനേജര്‍-ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ലോ, സെക്യൂരിറ്റി തസ്തികകളിലായി 57 ഒഴിവുകൾ. അവസാന തീയതി: ഏപ്രില്‍ 27.
ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്രെഡിറ്റ് ഓഫീസര്‍
ഒഴിവുകള്‍: 158. അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി./ എസ്.ടി./ അംഗപരിമിതര്‍ എന്നിവര്‍ക്ക് 100 രൂപ. അപേക്ഷ: വെബ്സൈറ്റില്‍ ഓണ്‍ലൈനായി നല്‍കണം. അവസാനതീയതി: മേയ് 5.
പ്രതികരിക്കാൻ ഇവിടെ എഴുതുക