ഓപ്പോ A83-യുടെ പരിഷ്കരിച്ച പതിപ്പ് എ83 ഇന്ത്യൻ വിപണിയിൽ. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയോട് കൂടിയ ഫോണിൽ 1440X729 പിക്സല്‍ റസൊല്യൂഷനും 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 256ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാൻ കഴിയും.
അള്‍ട്രാ-എച്ച്ഡി മോഡോടു കൂടിയ 13എംപി റിയര്‍ ക്യാമറയും 8എംപി സെല്‍ഫിക്യാമറയും AI ബ്യൂട്ടി റെകഗ്നിഷന്‍ ടെക്നോളജിയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫേഷ്യല്‍ അണ്‍ലോക്ക് സവിശേഷതയോടു കൂടിയ ഫോണിൽ 3180എംഎഎച്ച് ബാറ്ററി സൗകര്യമുണ്ട്. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, പേറ്റിഎം കൂടാതെ മറ്റു ഓഫ്ലൈന് സ്റ്റോറുകളിലും ഈ ഫോണ്‍ ലഭ്യമാണ്. ബ്ലൂ, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക