ചങ്ങനാശ്ശേരിയില്‍ വൃദ്ധന് തലയ്ക്ക് അടിയേറ്റു മരിച്ചനിലയില്‍. ചങ്ങാനാശേരി മാര്‍ക്കറ്റ് റോഡില്‍ കുരിശടിക്കു സമീപം കടത്തിണ്ണയിലാണ് മൃതദേഹം കണ്ടെത്തിയത്. കണിയാന് ഗോപി എന്നു പ്രദേശവാസികള്‍ വിളിക്കുന്ന 65 കാരനാണു മരിച്ചത്.
മൃതദേഹത്തിനു സമീപത്തു നിന്നു ഹോളോബ്രിക്കസ് കഷ്ണം ലഭിച്ചിട്ടുണ്ട്. കൊലപാതകമാണെന്നു പോലീസ് സംശയിക്കുന്നു. രണ്ടു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക