ജമ്മുകാശ്മീരിൽ ഇരുപത്തിനാലുകാരിയായ യുവതിയെ മാനഭംഗപെടുത്തിയ മൂന്ന് സി ആർ പി എഫ് ജവാന്മാരെ സസ്പെൻഡ് ചെയ്തു. ഒരാള്‍ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും മറ്റുള്ളവര്‍ ഇത് ചിത്രീകരിക്കുകയും ചെയ്തു.
സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.സാമൂഹിക മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ യുവതി പോലീസില്‍ പരാതി നല്കി. സംഭവത്തില്‍ മൂന്നു ജവാന്മാരെയും സസ്പെന്‍ഡ് ചെയ്തു. പൂഞ്ച് ജില്ലയില്‍നിന്നുള്ള യുവതിയാണ് പീഡനത്തിന് ഇരയായത്.
Also Read: വിവാഹസംഘത്തിന് നേരെ ആക്രമണം; വധുവിനെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവര്‍ന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക