ബോളിവുഡ് സുന്ദരി സോനം കപൂറിന് മംഗല്യം. അടുത്ത സുഹൃത്തായ ആനന്ദ് അഹൂജയുമായാണ് സോനത്തിന്റെ വിവാഹം. വിവാഹ തിയ്യതിയോ വിവാഹത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളോ ഇതുവരെ സോനം ഔദ്യോഗികമായി പുറത്തു പറഞ്ഞിട്ടില്ലെങ്കിലും വിവാഹം മെയ് രണ്ടിന് ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
2018ലാണ് സോനവും അഹൂജയും തമ്മില്‍ പ്രണയത്തിലാണ് എന്ന വാര്‍ത്ത വരാന്‍ തുടങ്ങിയത്. മകളുടെ കല്യാണം ആർഭാടമാക്കാനുള്ള തിരക്കിലാണ് നടനും സോനം കപൂറിന്റെ അച്ഛനുമായ അനിൽകപൂർ. ആഘോഷങ്ങൾക്ക് നേതൃത്വം നല്‍കിക്കൊണ്ട് അനില്‍ കപൂറിന്റെ ഭാര്യയും സോനത്തിന്റെ അമ്മയുമായ സുനിതയും തിരക്കിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക