കൊല്ലം: മത പ്രഭാഷണം കേട്ട് നിന്നവര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഗര്‍ഭസ്ഥ ശിശു മരിച്ചു. കൂടാതെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ശൂരനാട് വടക്ക് മുസ്ലിം ജമാ അത്ത് പള്ളിക്ക് സമീപമാണ് അപകടം നടന്നത്. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ കണ്ണമം സ്വദേശി കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നു.
ശൂരനാട് വടക്ക് തെക്കേമുറി പ്ലാവിലതെക്കേതില്‍ നാഹി(19)യുടെ ഗര്‍ഭസ്ഥ ശിശുവാണു മരിച്ചത്. നാഹിയെ പരുക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റ മറ്റുള്ളവരെ ശാസ്താംകോട്ടയിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.
Also Read : ബലാത്സംഗം ചെയ്ത് യുവതിയുടെ വീഡിയോ ചിത്രീകരിച്ചു: സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക