യുവതിയെ ബലാത്സംഗം ചെയ്ത് വീഡിയോ ചിത്രീകരിച്ചു പ്രചരിപ്പിച്ച മൂന്ന് ഉദ്യോഗസ്ഥരെ സിആര്‍പിഎഫ് സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. 24കാരിയായ യുവതി ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. പൂഞ്ച് ജില്ലയിലെ മാണ്ഡി സ്വദേശിനിയാണ് പീഡനത്തിനിരയായത്.
മൂന്ന് പേരും ചേര്‍ന്ന് തന്നെ ഒരു ക്യാമ്പിനകത്തേക്ക് കൊണ്ടുപോയെന്നും അവിടെ വെച്ച് ഒരാള്‍ ബലാത്സംഗം ചെയ്യുകയും മറ്റുള്ളവര്‍ അത് ചിത്രീകരിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. പോലീസില്‍ പരാതി നല്‍കുകയോ സംഭവം മറ്റാരോടെങ്കിലും പറയുകയോ ചെയ്താല്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. അതുകൊണ്ടാണ് സംഭവം നടന്നത് ആരോടും പറയാതെ ഇരുന്നത്.
എന്നാല്‍, വീഡിയോ പ്രചരിച്ചതോടെ യുവതി രംഗത്തുവരികയായിരുന്നു. തുടര്‍ന്ന് ലോക്കല്‍ പോലീസില്‍ വിവരമറിയിച്ചു. വീഡിയോ പ്രചരിപ്പിച്ച ഉദ്യോഗസ്ഥനെയും സസ്പെന്‍ഡ് ചെയ്തതായും സിആര്‍പിഎഫ് വക്താവ് ആഷിഷ് കുമാര്‍ ഝാ അറിയിച്ചു.
Also Read: തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക