നമ്മുടെ മതഗ്രന്ഥങ്ങളും വിശ്വാസങ്ങളും അനുസരിച്ച് മരണ ശേഷം ഒരു ലോകമുണ്ടെന്നും ജീവിച്ചിരിക്കുമ്പോള്‍ നമ്മള് ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം മരണശേഷം നമ്മുടെ ജീവിതത്തെ പാടേ മാറ്റിമറിക്കുമെന്നും ആണ് വിശ്വാസം. മരണശേഷം നമ്മള് ചെയ്ത കര്‍മ്മത്തിന്റെ ഫലം അനുഭവിക്കാന്‍ നമ്മളെല്ലാവരും തന്നെ തയ്യാറെടുക്കണം. എന്നാല്‍ മരണശേഷം നമ്മുടെ ശരീരത്തിനും ആത്മാവിനും എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കും അറിയില്ല.
നന്മ ചെയ്താല്‍ സ്വര്‍ഗ്ഗത്തിലേക്കും തിന്മയാണെങ്കില് നരകവും ഫലം എന്നാണ് ചെറുപ്പം മുതല്‍ നമ്മള് കേട്ടു ശീലിച്ചത്. സനാതന ധര്‍മ്മം അനുസരിച്ച് എന്തൊക്കെ തിന്മകളാണ് മരണശേഷം നമ്മളെ നരകത്തിലേക്ക് എത്തിയ്ക്കുന്നത് എന്ന് നോക്കാം.
എല്ലാ വിധത്തിലും നമ്മുടെ ജീവിതത്തെ താറുമാറാക്കുന്ന ഒന്നാണ് ഗര്‍ഭഛിദ്രം നടത്തുന്നത്. ഹിന്ദു വിശ്വാസ പ്രകാരം ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുന്നത് മരണശേഷം നരകത്തിലേക്കുള്ള വാതില്‍ തുറക്കും എന്നാണ് വിശ്വാസം. ജീവിത്തതില്‍ ഒരിക്കലും മോക്ഷം കിട്ടാത്ത പാപമാണ് ഇത്.
Also Read: മനസിന്റെ സമനില നിലനിര്‍ത്താന്‍ ധ്യാനം എങ്ങനെ സഹായിക്കുമെന്ന് നോക്കാം
അതുപോലെ സ്ത്രീയെ അപമാനിയ്ക്കുന്നവനാരുമായിക്കൊള്ളട്ടെ അവനെ കാത്തിരിയ്ക്കുന്നത് നരകം തന്നെയാണ്. ഏത് മതത്തിലായാലും ജാതിയിലായാലും സ്ത്രീയെ കാണേണ്ടത് അങ്ങേയറ്റം ബഹുമാനത്തോടെ തന്നെയാണ്. എന്നാൽ ഇന്നത്തെ കാലത്ത് നാം കേട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് സ്ത്രീയെ ഉപദ്രവിച്ച് വധിക്കുന്നതും. ഇതെല്ലാം ഒരിക്കലും അംഗീകരിക്കാനാവാത്ത കൊടും പാപം തന്നെയാണ്.
സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ കൊല്ലുന്നത് ആണ് മറ്റൊന്ന്. ഇത് ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. മരണാനന്തരം ഇവരെ കാത്തിരിക്കുന്നത് വളരെ വലിയ ശിക്ഷകളാണ്. മറ്റുള്ളവരെ ഇല്ലാതാക്കുന്നതിന് വേണ്ടി അവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ വിഷം നല്കി കൊല്ലുന്നത് നരകത്തിലേക്കുള്ള ചവിട്ടു പടിയായാണ് വിശ്വാസം.
എല്ലാ വിശ്വാസികള്‍ക്കും കലിയുഗത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. വിശ്വാസിയല്ലാത്തവന്‍ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിയ്ക്കണം. പുണ്യസ്ഥലങ്ങളെ നിന്ദിയ്ക്കുന്നത് മരണശേഷം സ്വര്‍ഗ്ഗം നഷ്ടപ്പെടുന്നതിന് കാരണമാകും.
Also Read: മരിച്ചുപോയവരുടെ ചിത്രം ഹാളിൽ തൂക്കിയിട്ടാൽ ദോഷമോ?
ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കെഞ്ചുന്നവനെ ആട്ടിയകറ്റുന്നത് നാം ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. വിശക്കുന്നവന് ആഹാരം നല്‍കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. വിശക്കുന്നവന് ആഹാരം നിഷേധിയ്ക്കുന്നവന്റേയും സ്ഥാനം നരകം തന്നെയാണ്.
ഓരോ കുടുംബത്തിന്റേയും സമാധാനം തകര്‍ക്കുന്നത് മദ്യമെന്ന വിഷമാണ്. അതിനെയാണ് ആദ്യം ഉന്മൂലനം ചെയ്യേണ്ടത്. എന്നാല്‍ മദ്യമെന്ന വിഷം വിളമ്പുന്നവനും സമൂഹത്തോട് ചെയ്യുന്ന ദ്രോഹം ചില്ലറയല്ല. അതുകൊണ്ട് തന്നെ മദ്യപാനം ശീലിയ്ക്കുന്നതും മദ്യം വില്‍ക്കുന്നതും എല്ലാം ഗരുഡപുരാണം മൂലം നരകം ലഭിയ്ക്കുന്നതിന് കാരണമാകുന്നു.
ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങളോട് കാണിക്കുന്ന അതിക്രമങ്ങള്‍ ചില്ലറയല്ല. ചെറിയ കുട്ടികളെ പോലും വെറുതേ വിടാതെ പലരും കാമ പൂര്‍ത്തീകരണത്തിന് വിധേമയമാക്കുന്നു. എന്നാല്‍ അതിനെ എങ്ങനെയെല്ലാം ഉപയോഗിക്കുന്നുവോ അതെല്ലാം നിങ്ങളെ നരകത്തിലേക്ക് അടുപ്പിച്ച് കൊണ്ടിരിക്കുകയാണ്.
Also Read: വിഘ്നേശ്വരനെ വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക