ഇടപാടുകാരുടെ എണ്ണത്തിലും മൂല്യത്തിലും ഇന്ത്യയിലെ രണ്ടാമത്തെ വലിയ പേയ്മെന്റ് കാര്‍ഡായി റൂപേയ് ഉടന്‍ മാറും. ആഗോള തലത്തില്‍ അതികായന്മാരായ മാസ്റ്റര്‍ – വിസ കാര്‍ഡുകളോട് മത്സരിച്ചാണ് റൂപേ ഈ സ്വപ്ന തുല്യമായ നേട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വിതരണം ചെയ്ത കാര്‍ഡുകളുടെ എണ്ണത്തില്‍ റൂപേ ഒന്നാം സ്ഥാനത്താണുള്ളതെന്ന് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ സിഇഒ ദിലീപ് ആസ്ബേ പറഞ്ഞു.
ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡ് വ്യവസായത്തില്‍ 3 ദശാബ്ദക്കാലമായി വിസ – മാസ്റ്റര്‍ കാര്‍ഡുകളാണ് ഇന്ത്യയില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. എന്നാല്‍ 6 വര്‍ഷം മുന്‍പ് നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് റൂപേ കാര്‍ഡുകള്‍ അവതരിപ്പിച്ചതോടെ ഇതിന് മാറ്റം വന്നുതുടങ്ങി. അതുവരെ 35 ബാങ്കുകള്‍ ഡെബിറ്റ്കാര്‍ഡ് നല്കിയപ്പോള് റൂപേ കാര്‍ഡുകളുടെ പ്രചാരണാര്‍ത്ഥം ഇത് 1000 ത്തിലേറെ ബാങ്കുകള്‍ നല്കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഈ കലണ്ടര്‍ വര്‍ഷത്തില്‍ പി ഒ എസ് മെഷീനുകളില്‍ നടന്ന ഇടപാടുകളുടെയും മൂല്യത്തിന്റെയും അടിസ്ഥാനത്തില്‍ മാസ്റ്റര്‍ – വിസ കാര്‍ഡിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക