ഇന്ന് കുട്ടികളും സോഷ്യൽ നെറ്റ് വർക്കിംഗിന്റെ ഇരകളാണ്. ദിവസേനയുള്ള ഓരോ വാർത്തകളും മാതാപിതാക്കളുടെ മനസ്സിൽ ഉണ്ടാക്കുന്ന ഭീതി ചെറുതല്ല. നമ്മുടെ മക്കളെ ഇതിൽ നിന്നൊക്കെ മാറ്റി നിർത്താൻ എത്ര ശ്രമിച്ചാലും അവർ അതിലേക്ക് തന്നെ പോവുമെന്ന അവസ്ഥയാണ്. അങ്ങനെയാണ് ഇന്ന് നമ്മുടെ സമൂഹം. സൈബർ മേഖലയിൽ കുട്ടികൾക്കെതിരായ ദുരുപയോഗവും ചൂഷണവും വളരെയധികം നടക്കുന്നത്.
കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ പ്രതിദിനം ഏഴു കുട്ടികൾക്കെങ്കിലും അശ്ലീല സന്ദേശങ്ങൾ മൊബൈലിലൂടെ ലഭിക്കുന്നുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
കുട്ടികളെ നോട്ടമിടുന്ന കണ്ണുകൾ അവരെ ആദ്യം സ്വാധീനിക്കുകയാണ് ചെയ്യുക. അത് പലതരത്തിലാവാം. ലൈംഗികതയ്ക്കു പ്രേരിപ്പിക്കുന്ന ചിത്രങ്ങളും മറ്റും കുട്ടികൾക്ക് അയയ്ക്കുക. തുടർന്ന് കുട്ടികൾക്ക് നഗ്ന വിഡിയോ ലൈവായി കാണിക്കുക. കുട്ടിയെ പ്രലോഭിപ്പിച്ചോ പ്രേരിപ്പിച്ചോ സ്വന്തം നഗ്നചിത്രം അയപ്പിക്കുക, ലൈംഗിക ചാറ്റുകൾ ഇതിലൂടെയൊക്കെ അവർ നമ്മുടെ കുട്ടികളെ കയ്യിലെടുക്കാൻ ശ്രമിക്കും.
Also Read: പുരുഷന്മാരെ, സ്റ്റാമിന കുറവാണെന്ന സങ്കടം ഒഴിവാക്കിക്കോളൂ; സ്റ്റാമിന വര്ദ്ധിപ്പിക്കും ഈ ഭക്ഷണങ്ങൾ
പിന്നീട് ലൈംഗികമായി ശല്യപ്പെടുത്തുകയും അവരുടെ നഗ്നതയടങ്ങിയ ഫോട്ടോ, വീഡിയോ എന്നിവ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുക, നഗ്നത പ്രചരിപ്പിച്ച് പക തീർക്കുക തുടങ്ങിയവയും ഇന്ന് വളരെയധികം കണ്ടുവരുന്നുണ്ട്.
ഇതിൽ നിന്നൊക്കെ നമ്മുടെ മക്കളെ സംരക്ഷിക്കുക എന്ന വെല്ലുവിളി ചെറുതല്ല. എന്നാൽ നമ്മുടെ മക്കളുടെ നല്ല നാളേയ്ക്ക് വേണ്ടി അവർക്ക് എല്ലാം മനസിയിലാക്കിക്കൊടുക്കണം. ഇന്റർനെറ്റ് പൊതു ഇടമാണെന്ന തിരിച്ചറിവ് അവരിൽ നമ്മൾ ഉണ്ടാക്കണം. സോഷ്യൽ മീഡിയയിലടക്കം ഇന്റർനെറ്റിൽ പോസ്റ്റു ചെയ്യുന്ന വിവരങ്ങളും ചിത്രങ്ങളും എല്ലാ ഇന്റർനെറ്റ് ഉപയോക്താക്കൾക്കും ലഭ്യമാണെന്നത് നമ്മൾ അവരെ ഇടയ്ക്കിടെ ഓർമിപ്പിക്കാനും മറക്കരുത്. സൈബർ വലക്കുരുക്കിൽ കുട്ടികൾ ഉൾപ്പെടാതിരിക്കാൻ വിവിധ തലങ്ങളിലുള്ള ശ്രദ്ധയും മുൻ കരുതലും ആവശ്യമാണ്.
കുട്ടികളുടെ വാശിക്ക് മുന്നിൽ നമ്മൾ കീഴടങ്ങരുത്. നിശ്ചിത സമയത്തിൽ കൂടുതൽ കംപ്യൂട്ടർ ഉപയോഗിക്കാൻ നമ്മളെ മക്കളെ അനുവദിക്കരുത്. കൂടുതലായി കംപ്യൂട്ടർ ഉപയോഗിക്കണമെങ്കിൽ അതിന്റെ കാരണങ്ങൾ നമ്മൾ അറിഞ്ഞുവെക്കുകയും വേണം.
Also Read: പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് മനസിലാക്കാൻ ഇതാ ചില ലക്ഷണങ്ങൾ
അതുപോലെ മക്കൾ അക്രമം, ലൈംഗിക രംഗങ്ങൾ എന്നിവ വിഷയമായ വെബ് സൈറ്റുകൾ തുറക്കാനിടയായാൽ അവരെ പെട്ടെന്ന് തന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുക. അതിന്റെ ദൂഷ്യ ഫലങ്ങൾ അവരോട് പറയാനും സമയം കണ്ടെത്തണം. കൂടാതെ നമ്മുടെ മക്കളോട് അപരിചിതരുടെ ഫ്രണ്ട്ഷിപ്പ് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കാൻ കർശനമായി പറയണം.
ഇനി മാതാപിതാക്കൾ എപ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
1 കുട്ടികളോടു തുറന്നു സംസാരിക്കുക. സാങ്കേതിക വിദ്യയിലും ഉപകരണങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് മനസിലാക്കുക.
2 കുട്ടികൾ കംപ്യൂട്ടർ ഉപയോഗിക്കുന്ന സമയം, സന്ദർശിക്കുന്ന വെബ് സൈറ്റുകൾ, നടത്തുന്ന സെർച്ചുകൾ എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്ക് ബോധ്യമുണ്ടാകണം.
3 കംപ്യൂട്ടറിൽ ആന്റി വൈറസ് സോഫ്ട്വെയർ ഉണ്ടെന്ന് ഉറപ്പാക്കുക. അശ്ലീല സൈറ്റുകളെ തടയാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക.
4 അനാവശ്യമായ അതിരുകൾ അടിച്ചേൽപ്പിക്കാതിരിക്കുക.
5 ഏതെങ്കിലും വിധത്തിൽ കുട്ടി സൈബർ ചൂഷണത്തിനിരയായാൽ കുറ്റപ്പെടുത്തി മനോധൈര്യം തകർക്കാതിരിക്കുക. ഇത്തരം കുട്ടികളെ ഒറ്റപ്പെടുത്തുകയും ചെയ്യരുത്.
നമ്മുടെ മക്കളുടെ ഭാവി എന്താകണമെന്ന് തീരുമാനിക്കുന്നതിൽ മാതാപിതാക്കളായ നമ്മുടെ പങ്ക് ചെറുതല്ല. അവരോട് വഴക്കിടാതെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞു മനസിലാക്കണം.
Also Read: നമ്മുടെ നാട്ടിൽ എന്തു വിഷവും ഭക്ഷണമായി പാക്കറ്റിൽ വിൽക്കാം; ചോദിക്കാനോ പറയാനോ ആരുമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക