കോട്ടയം: യുവതിയുടെ നഗ്ന ഫോട്ടോ പ്രതിശ്രുത വരനെ കാണിച്ച് വിവാഹം മുടക്കി. തെള്ളകം സ്വദേശിയാണ് വിവാഹം മുടക്കാന്‍ ഫോട്ടോ തന്ത്രമാക്കിയത്. വിവാഹം മുടക്കിയ യുവാവിനെതിരേ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു. ഇപ്പോള്‍ കേസില്‍പ്പെട്ട യുവാവും യുവതിയും നേരത്തേ സ്നേഹത്തിലായിരുന്നു. ആ സമയത്ത് യുവതി നഗ്നഫോട്ടോ അയച്ചുകൊടുത്തുവെന്നു പറഞ്ഞാണ് ഇപ്പോള്‍ ഫോട്ടോ കാട്ടി വിവാഹം മുടക്കിയത്.
യുവതിയുടെ പരാതിയിലാണ് ഇപ്പോള്‍ യുവാവിനെതിരേ കേസെടുത്തിട്ടുള്ളത്. യുവതിയുടെ ചിത്രം തന്നെയാണോ അതോ വ്യാജമായി ഉണ്ടാക്കിയതാണോ എന്നൊക്കെ പ്രതിയെ പിടികൂടിയാല്‍ മാത്രമേ അറിവാകു എന്നും പോലീസ് വ്യക്തമാക്കി.
Also Read : ഈ ഭക്ഷണങ്ങൾ പുരുഷനെ സെക്സിൽ സ്മാർട്ട് ആക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക