ദേശീയ നിയമ പ്രവേശന പരീക്ഷയായ കോമണ്‍ ലോ അഡ്മിഷന് ടെസ്റ്റ് ( ക്ളാറ്റ് ) ഞായറാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 ദേശീയ നിയമ സര്‍വ്വകലാശാലകളിലെ പഞ്ചവത്സര എല്‍ എല്‍ ബി/എല്‍ എല്‍ എം കോഴ്സ് പ്രവേശനത്തിനാണ് ഈ പരീക്ഷ.
കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് എന്നിവിടങ്ങളിലായി പതിനൊന്നു പരീക്ഷ കേന്ദ്രങ്ങളാണ് ഉള്ളത്. കേരളത്തില്‍ നിന്ന് മാത്രം രണ്ടായിരത്തിലധികം പേരാണ് പരീക്ഷ എഴുതുന്നത്.
ഇത്തവണ ക്ളാറ്റ് നടത്തുന്നതിനുള്ള ചുമതല കളമശ്ശേരി യിലെ നാഷണല്‍ യുണിവേഴ്സിറ്റിഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ( നുവാല്‍സ് ) നാണ്. ക്ളാറ്റ്പരീക്ഷാഫലം മെയ് 31 നു പ്രസിദ്ധീകരിക്കും.
Also Read: പ്ലസ് വണ്‍; അലോട്മെൻറ് അപേക്ഷകളും വിവരം പരിശോധിക്കാൻ അവസരം
പ്രതികരിക്കാൻ ഇവിടെ എഴുതുക