പ്ലസ് വണിന് ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷ കാണാനും തിരുത്താനുമുള്ള സൗകര്യം മേയ് 14 മുതല്‍ ആരംഭിക്കും. (http://www.hscap.kerala.gov.in/) ലിങ്ക് വഴി അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ കഴിയും.
ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് തിങ്കളാഴ്ച മുതല്‍ ഹയര്‍സെക്കന്ററി സ്കൂളുകളില്‍ സ്വീകരിച്ചുതുടങ്ങും. വിദ്യാര്‍ത്ഥിയുടെ ജനന തീയതി, യോഗ്യതാ പരീക്ഷയുടെ സ്കീം (ഉദാ. എസ്.എസ്.എല്‍.സി., സി.ബി.എസ്.ഇ.), വിജയിച്ച വര്‍ഷം എന്നീ വിവരങ്ങള്‍ തിരുത്താം.
ട്രയല്‍ അലോട്ട്മെന്റ് വരെ ഓണ്‍ലൈനായി സമര്‍പ്പിച്ചു അപേക്ഷയിലെ വിവരങ്ങള്‍ പരിശോധിക്കാം. അപേക്ഷയോടൊപ്പം യോഗ്യത സർട്ടിഫിക്കറ്റകളുടെ പകർപ്പിനൊപ്പം സ്കൂളിൽ സമർപ്പിക്കാൻ. മേയ് 25-നാണ് ട്രയല്‍ അലോട്ട്മെന്റ്.
Also Read: പി.ജി.പ്രവേശന പരീക്ഷ 19 ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക