ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഹോണര്‍ 10 ഇന്ത്യന്‍ വിപണിയില്‍. നിലവില്‍ ഓണ്‍ലൈന്‍ വിപണന കേന്ദ്രമായ ഫ്ളിപ്കാര്‍ട്ടിലൂടെ മാത്രമേ ഫോൺ ലഭിക്കു. മുന്നിലും പിന്നിലും ഇരട്ട ക്യാമറയും 19:9 ഫുള്വ്യു ഡിസ്പ്ലേയുമുള്ള ഫോണില്‍ ഐ.ഫോണിന് സമാനമായ നൊച്ച് പരീക്ഷിച്ചിട്ടുണ്ട്.
6ജി ബിയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഹൈ സിലിക്കണ്‍ കിരിന്‍ 970 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ പരിഷ്കരിച്ച പതിപ്പാണ് ഹോണര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ 128 ജി.ബി സ്റ്റോറേജ് പതിപ്പിന് 32,999 രൂപയാണ് വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക