ഇസാഫ് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐഎന്‍സി/ കെഎന്‍സി അംഗീകാരമുള്ള പാലക്കാട് ജില്ലയില്‍ തച്ചമ്ബാറയിലെ ദീനബന്ധു സ്കൂള്‍ ഓഫ് നഴ്സിംങ്ങിലാണ് സൗജന്യ നഴ്സിങ് പഠനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മൂന്ന് വര്‍ഷത്തെ ജനറല്‍ നഴ്സിംഗ് ആന്റ് മിഡ്വൈഫറി കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതെങ്കിലും വിഭാഗത്തില്‍ പ്ലസ് ടു 40% മാര്‍ക്കോടെ പാസ്സായ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.
എസ്സി, എസ്ടി, ഒഇസി വിഭാഗക്കാര്‍ക്ക് പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. കൂടാതെ മാസം തോറും 150 രൂപ പോക്കറ്റ് മണിയായും ലഭിക്കും. വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക : 9349 797 494
Also Read: കോസ്റ്റ് ഗാര്‍ഡില്‍ അവസരം
പ്രതികരിക്കാൻ ഇവിടെ എഴുതുക