ബംഗളൂരു: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബി.എസ്. യെദിയൂരപ്പയെ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷം തെളിയിക്കാന്‍ ബി.ജെ.പിക്ക് ഗവര്‍ണര്‍ വാലുഭായ് വാല 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
കര്‍ണാടക ബി.ജെ.പിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നാളെ രാവിലെ 9.30ഓടെ സത്യപ്രതിജ്ഞ നടക്കുമെന്ന് നേരത്തേ ട്വീറ്റ് വന്നിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചിരുന്നു. ബി.ജെ.പി ട്വീറ്റ് പിന്‍വലിച്ചതിന് പിന്നാലെ ഗവര്‍ണറുടെ ഒൗദ്യോഗിക പ്രഖ്യാപനം വരികയായിരുന്നു. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
Also Read: വിനോദയാത്രക്ക് പോയ 16കാരിയെ പിതാവിന്റെ സുഹൃത്തുക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി
Karnataka Governor's letter inviting BJP's BS Yeddyurappa to form government. #KarnatakaElectionResults2018 pic.twitter.com/EafBULC7nr
— ANI (@ANI) May 16, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക