വ്യാജ മെയിലുകളുടേയും ഓഫര്‍ ലെറ്ററുകളുടെയും തട്ടിപ്പിന് ഇരയാകരുതെന്ന് എമിറേറ്റ്. എമിറേറ്റ് കമ്പനിയില്‍ തൊഴില്‍ ഒഴിവുണ്ടെന്ന തരത്തില്‍ വ്യാജ മെയിലുകള്‍ ലഭിക്കാനും, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഇത്തരം മെയിലുകള്‍ക്ക് കമ്പനിയുമായി യാതൊരു ബന്ധവുമില്ല. തൊഴില്‍ അന്വേഷിക്കുന്നവര്‍ ഇത്തരം മെയിലുകള്‍ക്ക് മറുപടി നല്‍കാനോ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാനോ പാടില്ലെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.
കൂടാതെ ചതിയില്‍ പെടാതിരിക്കാൻ ചില വഴികളുണ്ട്. ശരിയായ എമിറേറ്റ് നിയമനമാണെങ്കില്‍ എമിറേറ്റ് ജീവനക്കാരന് ഇന്റര്‍വ്യൂ സമയത്ത് ഹാജരായിരിക്കും. ഇതിന് ശേഷം മാത്രമാകും ഓഫര്‍ ലെറ്റര്‍ ലഭിക്കുക.
ഈ സമയത്ത് ഉദ്യോഗാര്‍ത്ഥിയില്‍ നിന്ന് ഒന്നിന്റെ പേരിലും പണം ഈടാക്കില്ല.
അതുപോലെ വ്യാജ മെയില്‍ ആണോ നിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് അറിയാന്‍ മെയിലിന്റെ ഉറവിടം പരിശോധിക്കുക. എമിറേറ്റ് കമ്പനിയില്‍ നിന്ന് അയയ്ക്കുന്ന എല്ലാ മെയിലുകളും @emirates.com. എന്ന വിലാസത്തില്‍ നിന്നാകും ലഭിക്കുക.
Also Read: ഹർത്താലിൽ നിന്നും ടൂറിസ്റ്റുകളെ ഒഴിവാക്കും – മുഖ്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക