രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാൽ കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധാരണയേക്കാള്‍ രണ്ടിരട്ടി സാധ്യത കൂടുതലാണെന്ന് വൈദ്യശാസ്ത്രം. അടുത്ത രക്തബന്ധമുള്ള രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ ആരോഗ്യപരമായ കാരണങ്ങള്‍ എന്താണെന്ന് അറിയാമോ ?
രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് തെറ്റല്ല. എന്നാല്‍ ഇത്തരത്തില്‍ വിവാഹം ചെയ്ത ദമ്പതികള്‍ക്കുണ്ടാവുന്ന കുട്ടികള്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ സാധാരണയേക്കാള്‍ രണ്ടിരട്ടി സാധ്യത കൂടുതലാണെന്ന് വൈദ്യശാസ്ത്രം വിശദീകരിക്കുന്നത്. രക്തബ ന്ധത്തിലുള്ളവരുടെ രക്തഗ്രൂപ്പ്, ജനിതക ഘടന, ശാരീരിക സാമ്യതകള്‍ തുടങ്ങിയവ വൈകല്യസാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് കണ്ടെത്തല്‍. രക്ത ബന്ധത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന പാരമ്പര്യ രോഗങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ബുദ്ധിമാന്ദ്യം, അപസ്മാരം, ആസ്ത്മ, രക്താര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഈ ഗണത്തില്‍പ്പെടും. കാഴ്ച-കേള്‍വി ശക്തിക്കുണ്ടാവുന്ന തകരാറുകള്‍, മാനസിക വൈകല്യങ്ങള്‍, അപസ്മാരം, ലേണിങ് ഡിസബിലിറ്റി, കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ നേരിടുന്ന മാനസിക തകരാറുകള്‍ തുടങ്ങിയ ജനിതകവൈകല്യ സാധ്യതകളാണ് ഈ സ്ക്രീനിങില്‍ വിശകലനം ചെയ്യുക.
Also Read: ആവി പിടിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഹൃദയാരോഗ്യത്തെ സംബന്ധിക്കുന്ന തകരാറുകള്‍, നാഡീവ്യവസ്ഥയെ, തലച്ചോര്‍ വികാസത്തെ ഗുരുതരമായി ബാധിക്കുന്ന സങ്കീര്‍ണതകള്‍ എന്നിവയാണ് രക്തബന്ധത്തിലെ വിവാഹത്തിലൂടെ ഉണ്ടാവുന്ന കുഞ്ഞുങ്ങളില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന വൈകല്യപ്രശ്നങ്ങള്‍.
ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദരോഗം, അക്രമവാസന, ബുദ്ധിമാന്ദ്യം, സംസാരവൈല്യങ്ങള് തുടങ്ങിയ മാനസികവൈകല്യങ്ങള്‍ക്കും ഇത്തരം വിവാഹങ്ങള്‍ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
Also Read: നല്ലൊരു ബന്ധത്തിന് ഈ ശീലങ്ങൾ ഉപേക്ഷിക്കുക; എന്നാൽ നിങ്ങളുടെ ദാമ്പത്യം മനോഹരമാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക