ഭര്തൃവീടിനകത്ത് അമ്മയെയും കുഞ്ഞിനേയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം തൈക്കാട് മഠത്തില്‍ വളപ്പിൽ ബിജുവിന്റെ ഭാര്യ താര, മകൾ അമേഗ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മഞ്ചേരി ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വീട്ടുകാരും അയല്‍വാസികളും മുറിയുടെ വാതിൽ പൊളിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പറയുന്നു. സംഭവ സമയത്ത് ഭര്‍ത്താവ് ബിജു വീടിനടുത്ത് പുതിയ വീടിെൻറ നിർമാണ സ്ഥലത്ത് ഉണ്ടായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വ്യാഴാഴ്ച താരയുടെ പൊൽപ്പാക്കരയിലെ തറവാട്ട് വളപ്പില്‍ സംസ്കരിക്കും.
അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് താരയുടെ വീട്ടുകാർ പൊലീസിനെ അറിയിച്ചു.
Also Read: കടുത്ത ചൂട്; തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിര്‍ബന്ധമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക