തെലുങ്കു നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി നാഗ് അശ്വൻ ഒരുക്കിയ തെലുങ്കു ചലച്ചിത്രം മഹാനടിക്കെതിരെ ജെമിനി ഗണേശന്റെ മകൾ കമല സെൽവരാജ് രംഗത്ത്. തന്റെ അച്ഛനെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചു എന്നാണ് സാവിത്രിയുടെ ആരോപണം. സാവിത്രിയ്ക്ക് ആദ്യമായി മദ്യം നൽകിയത് തന്റെ അച്ഛനല്ല എന്നും ചിത്രത്തിൽ അങ്ങനെ ചിത്രീകരിച്ചത് തന്നെ ഏറെ വേദനിപ്പിച്ചു എന്നും അവർ പറഞ്ഞു.
ആരോപണങ്ങൾക്കിടയിലും മികച്ച അഭിപ്രായം നേടി മഹാനടി പ്രദർശനം തുടരുകയാണ്. കീർത്തി സുരേഷ് സാവിത്രിയായും ദുൽക്കർ സൽമാൻ ജെമിനിയായും വേഷമിട്ടിരിക്കുന്നു. സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
Also read: പൃഥ്വിരാജ് അഞ്ജലി മേനോൻ ചിത്രം ജൂലൈ 6 ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക