പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് അഞ്ജലി മേനോൻ ചിത്രം ജൂലൈ 6 നു പ്രദർശനത്തിനെത്തും. സാമൂഹിക മാധ്യമങ്ങളിലൂടെ അഞ്ജലി മേനോൻ തന്നെയാണ് ഈ റിലീസ് തീയതി പുറത്തു വിട്ടത്. പാർവതി ആണ് ചിത്രത്തിലെ നായിക.ചിത്രത്തിന് ഇത് വരെ പേര് നൽകിയിട്ടില്ല .
ഒരിടവേളയ്ക്കു ശേഷം നസ്രിയ നസീം തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത് എന്നാണ് റിപോർട്ടുകൾ. പ്രശസ്ത നടൻ അതുൽ കുൽക്കർണിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നണ്ട്.
Also read: ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇന്ത്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക