തുടർച്ചയായ മൂന്നാം മാസവും ഫിഫ ലോക റാങ്കിങ്ങിൽ ആദ്യ നൂറിനുള്ളിലെ സ്ഥാനം കൈവിടാതെ ഇന്ത്യൻ ടീം. ഫിഫ പുറത്തിറക്കിക്കിയ ഏറ്റവും പുതിയ റാങ്ക് പട്ടികയിൽ 97 -ആം സ്ഥാനമാണ് ഇന്ത്യക്ക്.
മാർച്ചിൽ ഇന്ത്യയുടെ സ്ഥാനം 99 ആയിരുന്നു .ഏപ്രിൽ ആയതോടെ അത് 97 ൽ എത്തി. മെയിലും ഈ റാങ്കിൽ തന്നെ തുടരുകയാണ് .ഈ വര്ഷം ഒരു അന്താരാഷ്ട്ര മത്സരം മാത്രമാണ് ഇന്ത്യൻ ടീം കളിച്ചിട്ടുള്ളത്.ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ കിർഗിസ്ഥാനോട് ആയിരുന്നു മത്സരം. ഈ മത്സരത്തിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടു. പക്ഷെ ഈ തോൽവി ഫിഫ റാങ്കിങ്ങിൽ പ്രതിഫലിച്ചിട്ടില്ല.
ലോകചാമ്പ്യന്മാരായ ജർമനി ആണ് ഫിഫ റാങ്കിങ്ങിൽ ഒന്നാമത്.രണ്ടാം സ്ഥാനത്തു ബ്രസീലും മൂന്നാം സ്ഥാനത്തു ബെൽജിയവും ആണ് .നാലും അഞ്ചും സ്ഥാനത്തു പോർച്ചുഗലും അര്ജന്റീനിയയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക