പയ്യന്നൂരിൽ ബി ജെ പി- സി പി എം പ്രവർത്തകർക്ക് മർദ്ദനമേറ്റു. ഇന്നു രാവിലെ പുതിയ ബസ്റ്റാന്റിന് സമീപത്തുവെച്ച് സി പി എം പ്രവര്‍ത്തകനായ ഡി. ഷിനുവിനെ ഒരു സംഘം മര്‍ദിച്ചിരുന്നു. കാറില്‍ എത്തിയ സംഘം തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നാണ് പറയുന്നത്.
തുടര്‍ന്ന് പഴയ ബസ്റ്റാന്റ് പരിസരത്തുവെച്ച് ബി ജെ പി പ്രവര്‍ത്തകനായ രജിത്തിനും മർദ്ദനമേറ്റു. ഇതിനെ തുടർന്ന് ബി.ജെ.പി ഓഫീസായ മാരാര്‍ജി മന്ദിരത്തിന് നേരെ ബോംബേറ് ഉണ്ടായി. രാഷ്ട്രീയ സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ജില്ലാ പോലീസ് മേധാവി ശിവ വിക്രം രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. സംഘര്‍ഷത്തേത്തുടര്‍ന്ന് വലിയ പോലീസ് സന്നാഹം പയ്യന്നൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
Also Read: ഇത് നായനാരല്ല, ഞങ്ങളുടെ നായനാർ ഇങ്ങനെയല്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക