സംസ്ഥാനത്ത് പന്ത്രണ്ടു പേർക്ക് നിപ്പ രോഗബാധ സ്ഥിതീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ഇതിൽ 10 പേർ മരണപെട്ടു. 8 പേരുടെ രക്തസാമ്പിളുകൾ പരിശോധനക്കയച്ചതിൽ 6 പേർക്ക് രോഗബാധയേറ്റിട്ടില്ല. നിപ്പ സ്ഥിതീകരിച്ച 2 പേർ മലപ്പുറത്ത് ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് മരിച്ച അശോകൻ, രാജൻ എന്നിവർക്കും ഇന്നലെ മരിച്ച നഴ്സ് ലിനിയ്ക്കും നിപ്പയാണെന്നു സ്ഥിതീകരിച്ചിട്ടുണ്ട്.മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സമ്മതത്തോടെ ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിക്കും.
Also read : ലുലു ജീവനക്കാർക്ക് 60 കോടി രൂപ ബോണസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക