‘അലാവുദീന്റെ ഡ്രെസ്സുമിട്ട് കാലിൽ ഐസ് വച്ചിരിക്കും ”അമ്മ മഴവില്ല്’ ഗ്രീൻ റൂമിൽ , കാലും വച്ചു ഡാൻസ് കളിക്കാനും പോകും,കാണുന്ന നമുക്കേ പേടിയുള്ളു’ ദുൽഖറിനെ കുറിച്ചു മമ്മൂട്ടിയുടെ പേർസണൽ കോസ്ട്യുമറായ അഭിജിത് ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പാണിത്.
‘അമ്മ മഴവില്ല്’ ഷോയിൽ ദുൽഖർ അലാവുദ്ദിനായി മോഹന്‍ലാലിനോടൊപ്പം വേഷമിട്ടത് വേദന കടിച്ചു പിടിച്ചാണ്. ഡാൻസ് പ്രാക്ടിസിനിടെ രണ്ടാഴ്ച മുൻപ് ദുല്‍ഖറിന് കാലിൽ പരിക്ക് പറ്റിയിരുന്നു. എന്നാൽ അത് വക വയ്ക്കാതെയാണ് അദ്ദേഹം വേദിയിൽ കാണികൾക്കു മുൻപിൽ തകർത്താടിയത്. ഷോയിൽ 2 നൃത്തങ്ങളും ഒരു സ്കിറ്റുമാണ് ദുല്‍ഖറിനുണ്ടായിരുന്നത്. സ്കിറ്റിനും നൃത്തത്തിനുമിടയിൽ ഗ്രീൻറൂമിലിരുന്നു വേദന തിന്നുന്ന ദുൽഖറിനെ കാണാൻ കഴിയുമായിരുന്നു എന്ന് അഭിജിത് കുറിക്കുന്നു.എന്നാൽ തന്റെ വേദനയെക്കുറിച്ച് കാണികൾക്ക് ഒരു സൂചന പോലും നൽകാതെ ഏറ്റെടുത്ത ദൗത്യം അദ്ദേഹം ഉത്തരവാദിത്വത്തോടെ ചെയ്തു തീർത്തു. വേദന കടിച്ചമർത്തി ദുൽഖർ കാണിച്ച ആത്മാർത്ഥതയെ വാനോളം പുകഴ്ത്തുകയാണ് ആരാധകരും ഒപ്പം സിനിമാലോകവും.
Also read: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് റിമാൻഡിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക