പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ നിതിനാണ് പിടിയിലായത്. രാജാക്കാട് പോലീസിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇരുപത് വയസ് മാത്രം പ്രായമുള്ള പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പലപ്പോഴായി പെൺകുട്ടിയെ പീഡിപ്പിച്ചതായി നിതിൻ കുറ്റസമ്മതം നടത്തി. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Also read: കൊല്ലപ്പെട്ടവരുടെ പൂർണ ഉത്തരവാദിത്തം സർക്കാരിന്; രൂക്ഷ വിമർശനവുമായി രജനികാന്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക