കേരള മുഖ്യമന്ത്രിപിണറായി വിജയൻ അഹങ്കാരം വെടിഞ്ഞു ജനങ്ങളുടെ മുഖ്യമന്ത്രിയായി പ്രവർത്തിക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിപ്ലബ് വാരാപ്പുഴയിൽ കസ്റ്റഡി മരണത്തിൽ പെട്ട ശ്രീജിത്തിന്റെ വീട് സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ശ്രീജിത്ത് കൊല്ലപ്പെട്ടു ഇത്രയും നാൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദർശിക്കാത്തത് അഹങ്കാരത്തിന്റെ ലക്ഷണമാണെന്നും, അത് ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിക്ക് ചേർന്നതല്ല എന്നും ബിപ്ലബ് കൂട്ടിച്ചേർത്തു. ശ്രീജിത്തിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ സഹായവും ബിപ്ലബ് പ്രഖ്യാപിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ പിണറായി സർക്കാരും ത്രിപുരയിലെ മാണിക് സർക്കാരും ഒരുപോലെ ആയിരുന്നുവെന്നും അതുകൊണ്ടാണ് ജനങ്ങൾ ത്രിപുരയെ ബി.ജെ.പി യുടെ കൈയിൽ ഏല്പിച്ചതെന്നും ബിപ്ലബ് പറഞ്ഞു.
Also read: നിപ്പ; ഒരാൾ കൂടി മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക