തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചേരമര്‍ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) നാളെ നടത്താനിരുന്ന സംസ്ഥാന ഹര്‍ത്താല്‍ പോലീസിന്റെയും വിവിധ സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ച് ഉപേക്ഷിച്ചതായി സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ് അറിയിച്ചു.
അതേസമയം, കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയും യു.ഡി.എഫും നാളെ കോട്ടയം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Also Read: കാഞ്ഞങ്ങാട് തീയേറ്ററില്‍ സ്ത്രീകളുടെ ബാത്ത്റൂമില്‍ ഒളിക്യാമറ കണ്ടെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക