പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ വധുവിന്റെ വീട്ടുകാർ തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തി. കോട്ടയം സ്വദേശി കെവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പുനലൂർ ചാലിയേക്കര ആറ്റിൽ നിന്ന് കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ട കാര്യം പോലീസിൽ അറിയിച്ചത്.
ഞായറാഴ്ച പുലർച്ചെയാണ് മൂന്ന് കറുകളിലായി എത്തിയ അക്രമിസംഘം കെവിനെയും ബന്ധുവായ അനീഷിനെയും തട്ടിക്കൊണ്ടു പോയത്. അനീഷിനെ മർദിച്ചവശനാക്കിയതിനു ശേഷം വഴിയിലുപേക്ഷിക്കുകയായിരുന്നു.
കെവിന്റെ ഭാര്യ കൊല്ലം തെന്മല സ്വദേശി നീനുവിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് കെവിന്റെ മൃതദേഹം കണ്ടെടുത്തത്. തന്റെ സഹോദരനും സംഘവുമാണ് കെവിനെ തട്ടിക്കൊണ്ടു പോയത് എന്നായിരുന്നു നീനുവിന്റെ പരാതി. സഹോദരനും സംഘവും സഞ്ചരിച്ചിരുന്നത് എന്ന് കരുതുന്ന വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Also Read: ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് ആരംഭിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക