ആന്ധ്ര പ്രദേശിലെ അനന്ദ്പുർ ജില്ലയിൽ ജയന്റ് വീൽ തകർന്നു വീണു 10 വയസുകാരി മരിച്ചു. ജൂനിയർ കോളേജ് ഗ്രൗണ്ടിൽ വേനലവധിക്കാലത്തു നടക്കാറുള്ള പ്രശസ്തമായ എക്സിബിഷനിടയിലാണ് നാടിനെ നടുക്കുന്ന ദുരന്തമുണ്ടായത്. പരിക്കേറ്റ 3 കുട്ടികളെയടക്കം 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ്സംഭവം. ജയന്റ് വീൽ പ്രവർത്തിക്കുന്നതിനിടയിൽ അതിലെ ഒരു ട്രോളിയുടെ നട്ട് ഇളകിമാറുകയായിരുന്നു. നട്ട് ഇളകി മാറുന്നത് നാട്ടുകാർ ഓപ്പറേറ്ററുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും റൈഡ് നിർത്താൻ അയാൾ തയ്യാറായില്ല. തുടർന്നാണ് അപകടം ഉണ്ടായത്. ഇയാൾ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാളെ പിന്നീട് പോലീസിൽ ഏല്പിച്ചു. സംഭവത്തിൽ ജില്ലാഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Also Read: നവവരന്റെ മൃതദേഹം കണ്ടെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക