ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ പേടിഎം സൗജന്യമായി ബാങ്കിടപാടുകൾ നടത്താനുള്ള ആപ്പ് അവതരിപ്പിക്കുന്നു. പേടിഎം ആപ്പ് ഉപയോഗിച്ചു ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ ഉപഭോക്താവിന് 100 രൂപ റിവാർഡ് ലഭിക്കും. ഏതു ബാങ്കിൽ നിന്നും ഏത് ബാങ്കിലേക്കും വേഗതയിലും എളുപ്പത്തിലും പണം ട്രാൻസ്ഫർ ചെയ്യാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ സേവനം തികച്ചും സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇത് ഉപയോഗിക്കാനായി കെ.വൈ.സി യുടെ ആവശ്യവുമില്ല.
മൊബൈൽ റീചാർജിനോ മറ്റു ബില്ലുകൾ അടയ്ക്കാനോ പേടിഎം ആപ്പിലെ യു.പി.ഐ ഉപയോഗിച്ചാൽ ഉപഭോക്താക്കൾക്ക് 30 ക്രെഡിറ്റുകൾ ലഭിക്കുമെന്നും അധികൃതർ ഉറപ്പ് നൽകുന്നു.
Also Read: ഓഡി കാറുകൾക്ക് 10 ലക്ഷം രൂപ വരെ വിലക്കുറവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക