കായികമന്ത്രി രാജ്യവർധൻ റാത്തോഡിന്റെ ശാരീരിക ക്ഷമത നിലനിർത്താനുള്ള സന്ദേശവുമായി ആരംഭിച്ച ‘ഹംഫിറ്റ്തോഇന്ത്യഫിറ്റ്’ ചലഞ്ചേറ്റെടുത്തു മോഹൻലാൽ. രണ്ടു കൈയിലും ഡംപൽസുമായി ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രം പങ്കുവച്ചാണ് കായികമന്ത്രിയുടെ വെല്ലുവിളി മോഹൻലാൽ ഏറ്റെടുത്തിരിക്കുന്നത്. ഇത് കൂടാതെ മറ്റു മൂന്ന് താരങ്ങളെ കൂടി മോഹൻലാൽ ഫിറ്റ്നസ് ചലഞ്ചിലേക്ക് ക്ഷണിക്കുകയും ചെയ്തു. സൂര്യ, പൃഥ്വിരാജ്, ജൂനിയർ എൻ.ടി.ആർ എന്നിവരെയാണ് മോഹൻലാൽ വെല്ലുവിളി ഏറ്റെടുക്കാൻ ക്ഷണിച്ചത്.
വർക്ക് ഔട്ട് ചെയ്യുന്ന മോഹൻലാലിൻറെ ചിത്രവും താരങ്ങളെ ചലഞ്ചിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റും ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ ശരീരത്തിന്റെ ചുറുചുറുക്കിനെ കുറിച്ചാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക