മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും റംസാന് പുതിയ ചിത്രങ്ങളുമായി ആരാധകരുടെ മുന്നിലേക്ക്.
ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഷാജി പാടൂർ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രമാണ് മമ്മൂട്ടിയുടെ പെരുന്നാൾ റിലീസ്. ഡെറിക് എബ്രഹാം ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിക്കുന്നത്.
അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ പെരുന്നാളിന് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുക. നദിയ മൊയ്തുവാണ് ചിത്രത്തിലെ നായിക.
അബ്രഹാമിന്റെ സന്തതികൾ ജൂൺ 16 നും നീരാളി ജൂൺ 14 നുമാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
Also Read: സാരിയുടുത്തു സുന്ദരിയായി മീനാക്ഷി, നിറപുഞ്ചിരിയുമായി കാവ്യയും ദിലീപും; ദിലീപിന്റെ കുടുംബചിത്രം വൈറൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക