രജനികാന്ത് ചിത്രം കാലാ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന അന്നു തന്നെ വെബ്സൈറ്റിലും എത്തിക്കുമെന്ന ഭീഷണി മുഴക്കി തമിഴ് റോക്കേഴ്സ്. റിലീസ് ദിവസം ആദ്യ ഷോക്ക് മുൻപ് ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറക്കുമെന്നാണ് തമിഴ് റോക്കേഴ്സിന്റെ ഭീഷണി. വ്യാജന് വെബ്സൈറ്റില്‍ എത്തിക്കുമെന്ന് വെബ്സൈറ്റിന്റെ അഡ്മിനിസ്ട്രേറ്റേഴ്സ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.
സിനിമ വന്‍ വിജയം ആയാല്‍ അത് പെരുന്നാള്‍ ചിത്രങ്ങളുടെ തീയറ്റര്‍ ലഭ്യതയെ ബാധിച്ചേക്കും. അതേസമയം രജനിയുടെ രാഷ്ര്ടീയ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്ബോള്‍ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് കാല.കേരളത്തിലെ മുന്നൂറിലധികം കേന്ദ്രങ്ങളില്‍ ജൂണ്‍ 7-ന് കാലാ റിലീസ് ചെയ്യുന്നുണ്ട്. തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി ധാരാവിയിലെ അധോലോകത്തിന്റെ നേതാവായി മാറുന്ന ഒരാളുടെ ജീവിതമാണ് കാലയുടെ പ്രമേയം.
Also Read: പ്ലസ് ടു കഴിഞ്ഞാൽ ഇനിയെന്ത് ?
പ്രതികരിക്കാൻ ഇവിടെ എഴുതുക