ഇടതുപക്ഷ സർക്കാരിന് ജനം നൽകുന്ന ഐക്യദാർഢ്യത്തിന്റെ പ്രതീകമാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫലപ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനങ്ങളാണ് ആത്യന്തിക വിധിര്ത്താക്കള്. ആ ജനങ്ങള്‍ വിധി പറഞ്ഞു. അഭൂതപൂര്‍വ്വമായ ഐക്യദാര്‍ഢ്യമാണ് ജനങ്ങള്‍ പ്രകടിപ്പിച്ചത്. അതിശക്തമായ അസത്യപ്രചാരണങ്ങള്‍ക്കിടയില്‍ സത്യത്തെ കാണാനുള്ള ജനങ്ങളുടെ കഴിവിന്റെ നിദര്‍ശനമായി വിജയത്തെ കാണുന്നു. ജാതിമത വേര്‍തിരിവുകള്‍ക്കെല്ലാം അതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ മുമ്പൊരുകാലത്തും ഇല്ലാത്ത വിധത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സര്‍ക്കാരിനും ഉണ്ടാവുന്നു എന്നാണ് തിരഞ്ഞെടുപ്പ ഫലം വ്യക്തമാക്കുന്നത്” അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂരിലെ തിളക്കമാർന്ന വിജയം തന്നെ പോലും പ്രതീക്ഷിച്ചതല്ലെന്ന് സജി ചെറിയൻ പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് തനിക്കു ലഭിച്ച തിളക്കമാർന്ന വിജയം. മണ്ഡലത്തിൽ മുൻ എം.എൽ.എ കെ.കെ രാമചന്ദ്രൻ തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ചെങ്ങന്നൂരിൽ വീണ്ടും ചെങ്കൊടി പാറി; സജി ചെറിയാന് റെക്കോർഡ് ഭൂരിപക്ഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക