ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ചു. 18241 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സജി ചെറിയാൻ വിജയിച്ചത്. 1987 ൽ മാമ്മൻ ഐപ്പിനു ലഭിച്ച 15703 ആയിരുന്നു ചെങ്ങന്നൂരിൽ എൽ.ഡി.എഫിനു ലഭിച്ച ഏറ്റവും ഉയർന്ന ഭൂരിപക്ഷം. ഇതാണ് സജ്സാജി ചെറിയാൻ മറികടന്നത്.
യു.ഡി.എഫ്, എൻ.ഡി.എ അനുകൂല മേഖലകളിൽ പോലും സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷം നിലനിർത്തി. പകുതി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞ തവണത്തെ എൽ.ഡി.എഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാൻ മറികടന്നിരുന്നു.
Also Read: ഇന്ധനവില 1രൂപ കുറച്ച് കേരള സര്‍ക്കാര്‍; ജൂണ്‍ 1 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും
പ്രതികരിക്കാൻ ഇവിടെ എഴുതുക