മകൾ ഇറയുമായുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വച്ച ആമിർ ഖാനെതിരെ സദാചാരവാദികളുടെ സൈബർ ആക്രമണം. പ്രമുഖ ബോളിവുഡ് നിർമാതാവും സംവിധായകനും ആമിർ ഖാന്റെ ബന്ധുവുമായ മൻസൂർ ഖാന്റെ അറുപതാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി കൂനൂരിലാണ് ആമിറും കുടുംബവും ഇപ്പോൾ ഉള്ളത്. ആഘോഷങ്ങൾക്കിടയിലെടുത്ത കുടുംബവുമായുള്ള ചിത്രങ്ങൾ ആമിർ ഖാൻ പങ്കുവച്ചിരുന്നു. ഇതിൽ മകൾ ഇരയോടൊപ്പമുള്ള ചിത്രങ്ങളാണ് സദാചാരക്കാരെ ചൊടിപ്പിച്ചത്.
പുൽത്തകിടിയിൽ കിടക്കുന്ന ആമിറിന്റെ നെഞ്ചിൽ മകൾ കയറിയിരിക്കുന്നതായിരുന്നു ചിത്രം. നിമിഷങ്ങൾക്കുള്ളിൽ മാന്യതയുടെ സ്സീമകൾ ലംഘിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. അച്ഛൻ മകൾ ബന്ധത്തിനപ്പുറം ലൈംഗികതയാണ് ചിലർ ചിത്രത്തിൽ കണ്ടെത്തിയത്. ഇതൊക്കെ അടച്ചിട്ട മുറിക്കകത്തു വേണമായിരുന്നു ചെയ്യാനെന്ന തരത്തിലുള്ള കമന്റുകളാണ് ചില വിവേകശൂന്യന്മാർ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇറയുടെ വസ്ത്രധാരണത്തെ കുറ്റപ്പെടുത്താനും അവർ മറന്നില്ല.
പവിത്രമായ ഒരു ബന്ധത്തെ ഇത്തരത്തിൽ വീണ്ടുവിചാരമില്ലാതെ കളങ്കപ്പെടുത്തിയതിൽ പ്രതിഷേധിച്ചു ആമിറും ഇറയും മറ്റു പലരും രംഗത്ത് വന്നിട്ടുണ്ട്. മക്കൾ എത്ര വലുതായാലും അച്ഛനമ്മമാർക്ക് അവർ കുട്ടികളാണെന്നും അതിലും ലൈംഗികത കണ്ടെത്തുന്നവരാണ് നാടിന്റെ ശാപമെന്നും ഇവർ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക