ഫ്രണ്ട്സ് ഓഫ് കണ്ണൻ താമരക്കുളം, ജയറാം അക്കാദമി ഫോർ പെർഫോർമിങ് ആർട്ട് & മ്യൂസിക്ക് (ജപം), സാന്ത്വനം ട്രസ്റ്റ്, ഓൾ കേരള ഉണ്ണി മുകുന്ദൻ ഫാൻസ് അസോസിയേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നൂറിൽപ്പരം നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും, ഈ വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനവും ഒറ്റപ്പാലം മായന്നൂർ തണൽ ബലാശ്രമത്തിൽ വച്ച് ജൂൺ 10 ഞായറാഴ്ച രാവിലെ 11മണിക്ക് നടക്കും.
ഇതിനോടോപ്പം തന്നെ ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ, ശ്രുതി രാമചന്ദ്രൻ, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചാണക്യതന്ത്രത്തിന്റെ അൻപതാം ദിനാഘോഷവും നടത്തും. മിറക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
റിലീസിന് മുൻപ് തന്നെ ചരിത്രത്തിന്റെ ഭാഗമായ ചിത്രമാണ് ചാണക്യതന്ത്രം. ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പ് ഗ്യാലറിയിൽ സ്ഥാനം പിടിച്ച് മലയാള സിനിമ ചരിത്രത്തിലെ വലിയൊരു നാഴികകല്ലായി മാറിയിരുന്നു ചാണക്യതന്ത്രം. മലയാള സിനിമയിൽ ചെമ്മീൻ എന്ന സിനിമയാണ് ആദ്യമായി പോസ്റ്റൽ സ്റ്റാന്പായി ഇടം നേടിയത്. അതിനു ശേഷം മലയാളത്തിൽ പോസ്റ്റൽ ഗ്യാലറിയിൽ ഇടം നേടുന്ന ആദ്യ കൊമേഴ്സൽ ചിത്രമാണ് ചാണക്യതന്ത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ചാണക്യതന്ത്രം സിനിമയുടെ അൻപതാം ദിനാഘോഷ പരിപാടിയിൽ വച്ച് സ്റ്റാമ്പ് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക