സാരി ധരിക്കാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ ഉണ്ടാകുമോ? സാരി ധരിക്കുമ്പോള്‍ ആകര്‍ഷണവും മനോഹാരിതയും വര്‍ദ്ധിക്കുന്നുവെന്നാണ് പൊതുവെ പറയാറുള്ളത്. സാരിയിൽ തിളങ്ങാൻ ഈ ടിപ്പുകൾ ഒന്നും പരീക്ഷിക്കാം.
മെലിഞ്ഞവർ കോട്ടൺ സാരികൾ പശ മുക്കി സ്റ്റിഫ് ആയിട്ടുടുക്കുക. ജൂട്ട്, സിൽക്ക്, ടസ്സർ, സ്റ്റിഫ് കോട്ടൺ, ഓർഗണ്ടി മെറ്റീരിയലുകളും ഇവർക്ക് പരീക്ഷിക്കാം.
തടിച്ച ശരീര പ്രകൃതി ഉള്ളവർ സാരിയുടുക്കുമ്പോൾ പല്ലുവിൽ ചെറിയ പ്ലീറ്റുകൾ എടുക്കാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിന് കൂടുതൽ ഒതുക്കം തോന്നിക്കും.
തടിച്ചവർ വീതികൂടിയ ബോർഡറുകളുള്ള സാരി ഒഴിവാക്കുക. കനം കുറഞ്ഞ സാരികൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മെലിഞ്ഞു ഉയരം കൂടിയവർക്ക് വീതികൂടിയ ബോർഡറുകളുള്ള സാരി നന്നായി യോജിക്കും. ബോർഡറിന് അടുത്തായി വലിയ പ്രിന്റുകളുള്ള സാരിയും തിരഞ്ഞെടുക്കാം.
തോൾഭാഗം വീതിയുള്ളവർ പ്രിന്റഡ് ബ്ലൗസുകൾ ഒഴിവാക്കുക. കടുംനിറങ്ങളിലുള്ള പ്ലെയിൻ ബ്ലൗസുകൾ ഇവർക്ക് നന്നായിട്ടിണങ്ങും.
കൈകൾക്ക് വണ്ണമുള്ളവർ സ്ലീവിൽ ഗ്ലാസ് വർക്ക് പേൾ വർക്ക് എന്നിവ അമിതമായി ചെയ്യാതെ നോക്കണം.
തടിച്ചവർ ബ്ലൗസ് തിരഞ്ഞെടുക്കുമ്പോൾ വി നെക്ക്, ഹാർട്ട് നെക്ക്, സ്റ്റൈലുകൾ തിരഞ്ഞെടുക്കണം. കഴുത്തിൽ എംബ്രോയ്ഡറിയോ അലങ്കാരപ്പണികളോ ചെയ്യുന്നത് വണ്ണക്കൂടുതൽ തോന്നിക്കും.
നീണ്ട കഴുത്തുള്ളവർക്ക് ഹൈ നെക്ക്, സെമി ഹൈ നെക്ക് പാറ്റേണുകൾ പരീക്ഷിക്കാം. ഇറക്കമുള്ള കഴുത്തു ഒഴിവാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക