കേന്ദ്ര കായികമന്ത്രി രാജ്യവർധൻ റാത്തോഡ് തുടങ്ങിവച്ച ഫിറ്റ്നസ് ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട്ട് കോഹ്ലി, ഹൃതിക് റോഷൻ, മോഹൻലാൽ തുടങ്ങി നിരവധി പേരാണ് റാത്തോഡിന്റെ വെല്ലുവിളി സ്വീകരിച്ചു ചലഞ്ചിൽ പങ്കെടുക്കുന്നത്. സ്വന്തം ശരീരപുഷ്ടി വെളിവാക്കുന്നതും വർക്ക് ഔട്ട് ചെയ്യുന്നതുമായ ചിത്രങ്ങൾ പങ്കുവച്ചാണ് താരങ്ങൾ വെല്ലുവിളി സ്വീകരിച്ചത് അറിയിച്ചത്. എന്നാൽ ആരും ക്ഷണിച്ചില്ലെങ്കിലും സ്വയം വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് നടി ഇഷ തൽവാർ. ജിമ്മിൽ പോകുന്നതോ ഫിറ്റ്നസ് വെളിവാക്കുന്നതോ ആയ ചിത്രമല്ല ഇഷ പങ്കു വച്ചത്.
ജിമ്മിൽ പോയും സൈക്ലിംഗ് ചെയ്തും മാത്രമല്ല ഫിറ്റ്നസ് കാത്തുസൂക്ഷിക്കാൻ പറ്റുക, വീട്ടിലെ പണിയെടുത്താലും മതി എന്നതാണ് ഇഷയുടെ പക്ഷം. വെറും തുണികൊണ്ട് തറ തുടയ്ക്കുന്ന ചിത്രമാണ് ഇഷ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇഷയുടെ ഈ പരിശ്രമത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
കുഞ്ഞുണ്ടായാല്‍ ഇഷ്ട്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ പാടില്ലേ? വിമർശകരോട് കരീന കപൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക