ബോളിവുഡ് സുന്ദരി കരീന കപൂറിനെ വസ്ത്രധാരണത്തെപറ്റി വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി താരം രംഗത്തെത്തി. പ്രസവത്തിനു ശേഷം സിനിമാജീവിതത്തിലേക്ക് മടങ്ങിയെത്തിയ കരീന കപൂറിന്റെ വസ്ത്രധാരണത്തെക്കുറിച്ച് ഒട്ടേറെ വിമര്‍ശനങ്ങള്‍ വന്നിരുന്നു. കരീനയുടെ വസ്ത്രധാരണം ഒരു കുഞ്ഞിന്റെ അമ്മയ്ക്ക് ചേര്‍ന്നതല്ലെന്നും അമ്മമാര്‍ക്ക് ഇണങ്ങുന്ന വസ്ത്രം ധരിക്കാനുമാണ് കരീനയോട് ചിലര്‍ ആവശ്യപ്പെട്ടത്.
എന്നാൽ ഇതിനൊക്കെ മറുപടി മിഡ് ഡേയ്ക്ക് നല്കിയ അഭിമുഖത്തിൽ താരം നൽകുകയായിരുന്നു. ‘ഒരാള്‍ക്ക് നല്ലതെന്ന് തോന്നുന്നുതെന്തോ അതാണ് അവര്‍ ധരിക്കേണ്ടത്. ഈ അമ്മമാരുടെ വസ്ത്രധാരണം എന്ന സംഗതി എന്താണെന്ന് എനിക്കറിയില്ല. എന്റെ അമ്മ(ബബിത) മോഡേണ്‍ ആയ വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. ജീന്‍സിലും ടോപ്പിലും അമ്മ കാണാന്‍ സുന്ദരിയാണ്. എന്റെ അമ്മായിയമ്മയെ(ശര്‍മിള ടാഗോര്‍) നിങ്ങള്‍ കണ്ടിട്ടുണ്ടോ? സില്‍ക്ക് സാരി അണിയുമ്പോള്‍ എങ്ങനെയാണോ അത്രയും സുന്ദരിയാണ് അവര്‍ ജീന്‍സിലും. സ്ത്രീകള്‍ക്ക് എന്താണോ താല്പര്യം അത് അവര്‍ ധരിക്കുന്ന ഒരു ലോകത്തിലാണ് ഞാന്‍ വളര്‍ന്നു വന്നത്.
അതുപോലെ ഒരു കുഞ്ഞുള്ളതുകൊണ്ട് ഞാന്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാന്‍ പാടില്ല എന്നല്ല അര്‍ഥം. നിങ്ങളുടെ ശരീരത്തിനിണങ്ങുന്ന ഏത് വസ്ത്രവും നിങ്ങള്‍ക്ക് ധരിക്കാം’ കരീന പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക