മരുമകളുടെ അനുവാദമില്ലാതെ പൂവ് പറിച്ചതിന് അമ്മയ്ക്ക് മർദ്ദനം. കൊൽക്കത്തയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. അയല്‍വാസിയാണ് സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
സ്വപ്ന പാല് എന്ന മരുമകള്‍ വൃദ്ധയായ അമ്മയെ തള്ളിയിടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യമാണുള്ളത്. ജശോദ പാല് എന്ന വൃദ്ധയ്ക്ക് 75 വയസ്സുണ്ട്. വീഡിയോ പുറത്തുവന്ന സെക്കന്റുകൊണ്ട് 25,000 ഷെയറുകളാണ് ലഭിച്ചത്.
തലയ്ക്ക് കൈ കൊണ്ട് തുടരെ തുടരെ അടിക്കുന്നത് കാണാം. മതിലിലേക്ക് മാറിനിന്ന അമ്മയെ കഴുത്ത് പിടിച്ച് തള്ളുന്നതും കാണാം. കവിൾ പിടിച്ച് തിരിക്കുന്നതും ദൃശ്യത്തിലുണ്ട്. സംഭവം വൈറലായതോടെ പോലീസ് നടപടിയും എടുത്തു.
എന്നാൽ ജശോദ അമ്നീഷ്യ രോഗത്തിന് അടിമയാണെന്ന് പോലീസ് പറയുന്നു. വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നാണ് ജശോദ പൂ പറിച്ചത്. ജശോദയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചതാണ്. അമ്മയെ മരുമകള്‍ പല രീതിയില്‍ ദ്രോഹിക്കാറുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക