പുണ്യമാസത്തിൽ നോമ്പുനോറ്റ ഇതരമതസ്ഥർക്ക് പാണക്കാട് കൊടപ്പനക്കൽ വീട്ടിൽ ഇഫ്താറൊരുക്കി. അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും ലീഗ് നേതാവുമായ മുനവറലി ശിഹാബ് തങ്ങളാണ് വെള്ളിയാഴ്ച വ്യത്യസ്തമായ നോമ്പുതുറ ഒരുക്കിയത്. വർഷങ്ങളായി കൃത്യമായി നോമ്പ് നോറ്റ ഹൈന്ദവർക്കു വേണ്ടിയായിരുന്നു ഇഫ്താറൊരുക്കിയത്. കുന്നംകുളം കലശമല ആര്യലോക് ആശ്രമ മഠാധിപതി ശ്രീ ശ്രീ ആര്യമഹർഷി, വളാഞ്ചേരിയിലെ വെസ്റ്റേൺ പ്രഭാകരൻ, കൊയിലാണ്ടി ചെങ്ങോട്ടുകാവ് ക്ഷേത്രത്തിലെ പൂജാരി ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയർ പങ്കെടുത്തു. ബാങ്കുവിളി ഉയർന്നതോടെ എല്ലാവരും ഈന്തപ്പഴം കഴിച്ചു നോമ്പ് തുറന്നു.
ആര്യമഹർഷിയും ഭാര്യ സിമിയും 15 വർഷങ്ങളായി നിരന്തരമായി നോമ്പെടുക്കുന്നവരാണ്. മക്കളും നോമ്പെടുക്കാറുണ്ട്. വെസ്റ്റേൺ പ്രഭാകരൻ 30 വര്ഷങ്ങളായി മുടങ്ങാതെ നോമ്പ് നോൽക്കുന്നുണ്ട്. വര്ഷം തോറും സ്വന്തം വീട്ടിൽ നോമ്പുതുറയും സംഘടിപ്പിക്കാറുണ്ട്. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ഹരികൃഷ്ണൻ നമ്പൂതിരി. നോമ്പെടുക്കുന്ന ഇതരമതസ്ഥരെ കുറിച്ച കേട്ടിട്ടുണ്ടെങ്കിലും അവരോടൊപ്പം നോമ്പുതുറക്കാൻ അവസരം തങ്ങൾ പറഞ്ഞു. തങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഇഫ്താറിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക