മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയായ നമിത പ്രമോദ് അഭിനയ ലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തുകൊണ്ടായിരുന്നു അഭിനയ രംഗത്തെത്തിയത്.എന്നാൽ ഒരു മാധ്യമങ്ങളിലും നമിത സജീവമല്ല. അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതും വിവാദങ്ങളില്‍ നിന്ന് വിട്ടു നിക്കാനാണെന്നാണ് അതിനുള്ള കാരണമായി താരം പറയുന്നത്.
അതുപോലെ തന്നെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവില്‍ അംഗമല്ലാത്തത് എന്തുകൊണ്ടാണെന്നും നമിത വെളിപ്പെടുത്തി. ‘അതിലൊന്നും ഞാനില്ല, പക്ഷേ ശരിയാണെന്ന് തോന്നിയാല്‍ യോജിക്കുമെന്നാണ് നമിത പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
നമ്മൾ ആവശ്യമില്ലാത്ത കാര്യങ്ങള്‍ തലയില്‍ കയറ്റുമ്പോള്‍ അഹങ്കാരവും അസൂയയും ഉണ്ടാകും. അത് സകല നന്മകളേയും നശിപ്പിക്കുമെന്നാണ് നമിത പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക