സീരിയല്‍ നടി പെണ്‍വാണിഭ കേസില്‍ അറസ്റ്റില്‍. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ വാണി റാണിയിലെ സംഗീതയെയാണ് പെണ്‍വാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. വേശ്യാവൃത്തി നടത്തുന്നതിനിടെ ചെന്നൈ പനയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ ഇവര്‍ പിടിയിലായത്.
യുവനടിമാരെ ഉപയോഗിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ നടിയോടൊപ്പം സുരേഷ് എന്നൊരാളും അറസ്റ്റിലായിട്ടുണ്ട്. കൂടാതെ വേശ്യാവൃത്തിയില്‍ അകപ്പെട്ട മൂന്ന് യുവനടിമാരെ പൊലീസ് ഇവിടെ നിന്നും രക്ഷപ്പെടുത്തി.
രാധികാ ശരത് കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാണി റാണി ഉള്‍പ്പെടെ നിരവധി സീരിയലുകളിലൂടെ തമിഴ് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സംഗീത. വാണി റാണിക്ക് പുറമേ ചെല്ലമേ, അവള് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സംഗീത കറുപ്പ് റോജ, തമിള്‍സെല്‍വം തനിയാര്‍ അഞ്ജലും തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക