നിപ വൈറസ് രണ്ടാം ഘട്ടത്തിലും മൂന്ന് പേർ മരിച്ചതിനെ തുടർന്ന് കനത്ത ജാഗ്രത നൽകിയ പശ്ചാത്തലത്തിൽ ജൂൺ 13 വരെ കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റിവെച്ച്.
ജൂൺ ആറിന് തുറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന എന്നാൽ നിപ രണ്ടാഘട്ടത്തിലും വന്നതിനെ തുടർന്ന് സ്കൂളുകളും കോളേജുകളും തുറക്കുന്നത് ജൂൺ 12ലേക്ക് മാറ്റിവെച്ചിരുന്നു. പി എസ് സി പരീക്ഷകളും ജൂൺ 16 ലേക്ക് മാറ്റിയിരുന്നു.
കാലിക്കറ്റ് സര്‍വകലാശാല ജൂണ്‍ 13 വരെ നടത്താനിരുന്ന എല്ലാ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ജൂണ്‍ ആറുവരെയുള്ള പരീക്ഷകള്‍ നേരത്തെ മാറ്റിവച്ചിരുന്നു. എന്നാല്‍, സ്പോര്‍ട്സ്, എന്‍സിസി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്പെഷ്യല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക