ത്രിപുരയിൽ ഇടതുമുന്നണി പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമത്തിൽ ഒരു സി പി ഐ എം പ്രവർത്തകൻ കൂടി കൊല്ലപ്പെട്ടു. സി പി ഐ എം പ്രവർത്തകനായ പ്രദീപ് ദെബ്ബർമ്മയാണ് കൊല്ലപ്പെട്ടത്. ബിജെപി സഖ്യകക്ഷിയായ ഐ പി എഫ് ടി ക്രിമിനലുകളാണ് കൊലയ്ക്ക് പിന്നിൽ. പ്രദീപിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം വെള്ളത്തിലെറിയുകയായിരുന്നു. ആദിവാസി യുവജന സംഘടനയിലെ സജീവപ്രവർത്തകനായിരുന്നു പ്രദീപ്.
ഐ പി എഫ് ടി സ്വാധീനമുള്ള ആദിവാസി മേഖലകളിലെ പ്രദീപിന്റെ പ്രവർത്തനമാണ് ഐ പി എഫ് ടി പ്രവർത്തകരെ കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
കണ്ണൂർ ചെറുകുന്നിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക