സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പര സ്നേഹമാണ് ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാനം. എന്നാൽ ലക്ഷണശാസ്ത്രത്തെ അടിസ്ഥാനമാക്കിയും ദാമ്പത്യത്തിന്റെ വിജയം പ്രവചിക്കാമെന്നാണ് പുതിയ കണ്ടെത്തൽ. ലോകത്തെ വിവിധ നാടോടി കഥകളിൽ നിന്നും പുരാണങ്ങളിലും നിന്നാണ് ഈ കണ്ടെത്തലുകൾ. ഇതനുസരിച്ചു സ്ത്രീകളുടെ ലക്ഷണം നോക്കി മനസിലാക്കി അവളോടപ്പമുള്ള ജീവിതമെങ്ങനെയാണെന്ന് കണക്കു കൂട്ടാം.
വട്ടമുഖവും വലത്തോട്ട് അൽപ്പം ഉയർന്നു നിൽക്കുന്ന പൊക്കിളുമുള്ള സ്ത്രീ ഭാഗ്യവതിയായിരിക്കും. ഇവർ പ്രശസ്തമായ ജീവിതം നയിക്കുമെന്ന് വിഷ്ണുപുരാണത്തിൽ പറയുന്നു.
താമരയിതളുകൾ പോലെ മൃദുവായ വിരലുകളും തിളങ്ങുന്ന ചർമ്മവുമുള്ള സ്ത്രീ വിനയമുള്ളവളായിരിക്കും.
വട്ടത്തിൽ അൽപ്പം തുറിച്ചിരിക്കുന്ന കണ്ണുകളും വരണ്ട മുടിയുമുള്ള സ്ത്രീകൾ ചെറുപ്പത്തിൽ തന്നെ വിധവയാകുമെന്നാണ് യവന നാടോടി ചൊല്ല്.
ചന്ദ്രനെപ്പോലെ വട്ടമുഖമുള്ള സ്ത്രീ സന്തോഷകരമായ ജീവിതം നയിക്കുമെന്ന് വിഷ്ണുപുരാണത്തിൽ പറയുന്നു.
കൈത്തലത്തിൽ നിറയെ രേഖകളും വരകളുമുള്ള സ്ത്രീയോടൊപ്പമുള്ള ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരിക്കും എന്നാണ് ദക്ഷിണ അമേരിക്കൻ നാടോടി വിശ്വാസം.
കൈത്തലത്തിൽ പിങ്ക് രേഖകളുള്ള സ്ത്രീ ജീവിതവിജയം നേടും. എന്നാൽ കറുത്ത നിറത്തിൽ രേഖകൾ ഉള്ള സ്ത്രീക്ക് കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരിക്കും.
വട്ടത്തിലുള്ള പൊക്കിളിനു ചുറ്റും രോമം ഉള്ള സ്ത്രീയുടെ ജീവിതം കഷ്ടപ്പാടും ദാരിദ്ര്യവും നിറഞ്ഞതാകുമെന്നാണ് മംഗോളിയൻ ജനതയുടെ വിശ്വാസം.
മനോഹരമായ വിടർന്ന കണ്ണുകളും മൃദുവായ ചർമ്മവും ഉള്ള സ്ത്രീയുടെ വിവാഹജീവിതം സന്തോഷകരമായിരിക്കും
ജൂൺ മാസത്തിൽ ജനിച്ചവരാണോ നിങ്ങൾ? എങ്കിൽ നിങ്ങളുടെ സ്വഭാവത്തിൽ ഈ സവിശേഷതകൾ ഉണ്ടാകും
പ്രതികരിക്കാൻ ഇവിടെ എഴുതുക