ആദ്യ ചിത്രത്തില്‍ നിന്നും പിന്മാറിയ കഥവെളിപ്പെടുത്തി ഓസ്കാർ ജേതാവുകൂടിയായ ഹോളിവുഡ് താരം പെനലോപ് ക്രൂസ്. 21ാം വയസ്സിലായിരുന്നു സംഭവം. ആരും സ്വപ്നം കാണുന്ന സിനിമാ ലോകത്ത് അവസരം നഷ്ടപെടുത്തിയതിൽ അഭിമാനം തോന്നുന്നുവെന്നും താരം വെളിപ്പെടുത്തി.
നാല് മാസം ഇംഗ്ലീഷ് ക്ലാസില്‍ പങ്കെടുത്ത് അവസാന ഓഡിഷന് എത്തിയപ്പോഴാണ് അറിയുന്നത് ചിത്രത്തിന്റെ അവസാന നിമിഷം സ്ക്രിപ്റ്റില്‍ ഇല്ലാതിരുന്ന നഗ്നസീനുകള് ഉള്ളതായി അറിയിച്ചത്.
ഇതോടെ ക്രൂസ് കരാര്‍ ഒപ്പിട്ടില്ല. സംവിധായകന് ഇതുകേട്ട് രോഷാകുലനായി. പക്ഷെ ഇപ്പോൾ 44 വയസായി അന്നെടുത്ത തീരുമാനത്തിൽ ഇപ്പോഴും അഭിമാനം തോന്നുന്നുവെന്നും അത്തരം അനുഭവങ്ങള്‍ എന്നെ ശക്തയാക്കിയെന്നും ക്രൂസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക