പ്രവാസികൾ വിവാഹം കഴിഞ്ഞ് 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥിതിയുമായി കേന്ദ്ര മന്ത്രി മേനകാ ഗാന്ധി. വ്യവസ്ഥ പാലിക്കാത്ത പ്രവാസികളുടെ പാസ്പോര്‍ട്ടും വിസയും റദ്ദാക്കുവാനും അവര്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും സര്‍ക്കാരിനു അധിക്കാരമുണ്ടെന്ന് മേനകാഗാന്ധി പറഞ്ഞു.
കല്യാണത്തിനു ശേഷം ഭാര്യന്മാരെ നാട്ടില്‍ ഉപേക്ഷിച്ചുപോകുന്ന പ്രവാസികളുടെ ലുക്ക് ഔട്ട് നോട്ടീസുകള്‍ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് പുതിയ വ്യവസ്ഥ. കൂടാതെ പ്രവാസികളുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും അന്വേഷിക്കാതെ മക്കളെ വിവാഹ ചെയ്തു കൊടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കൂടിയാണ് പുതിയ നിയമം.
ജൂണ്‍ 11 ന് ചേരുന്ന യോഗത്തിനു ശേഷം നിയമത്തില്‍ കൂടുതല്‍ വ്യക്തതകള്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക